തുടി സാംസ്‌കാരിക വേദി വിജയോത്സവം ജൂണ്‍ 13 ശനിയാഴ്ച പൂടംകല്ല് പൈനിക്കര ജോയ്‌സ് ഹോം സ്റ്റേയില്‍ നടക്കും

രാജപുരം:തുടി സാംസ്‌കാരിക വേദി കാസറഗോഡ് ഈ വര്‍ഷം എസ് എസ് എല്‍ സി, +2 വിജയിച്ച മാവിലന്‍, മലവേട്ടുവന്‍ വിഭാഗത്തിലെ മുഴുവന്‍ കുട്ടികളെയും അനുമോദിക്കും ജൂണ്‍ 13 ശനിയാഴ്ച പൂടംകല്ല് പൈനിക്കരയിലെ ജോയ്‌സ് ഹോം സ്റ്റേയില്‍ നടക്കുന്ന വിജയോത്സവം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ ഉദ്ഘാടനം ചെയ്യും. കുട്ടികള്‍ക്കുള്ള കരിയര്‍ കൗണ്‍സിലിംഗ് ക്ലാസ് ഉദുമ ഗവ: കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ബിജു കെ നയിക്കും. എസ് എസ് എല്‍ സി, +2 പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും മൊമെന്റോയും ,വിജയിച്ച കുട്ടികള്‍ക്ക് മെഡലുകളും ചടങ്ങില്‍ സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *