പാലക്കുന്ന്: ജില്ല സ്‌പോട്‌സ് കൗണ്‍സിലും യോഗ അസോസിയേഷന്‍ ജില്ല കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ല സ്‌പോട്സ് യോഗാസന ചാമ്പ്യന്‍ഷിപ്പ് 14ന് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് സ്‌കൂളില്‍ നടക്കും. ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടക സമിതി എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചെയര്‍മാന്‍ പി.വി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മധു മുതിയക്കാല്‍, യോഗ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.വി. ഗണേഷ്, വി.ആര്‍. ഗംഗാധരന്‍, പഞ്ചായത്ത് അംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍, ബി ടി. നാരായണന്‍, കണ്‍വീനര്‍ കെ.പി. പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.