രാജപുരം: നവീകരിച്ച ഒടയംഞ്ചാല്‍ വ്യാപാരഭവന്റെ ഉദ്ഘാടനം കെ വി വി ഇ എസ് ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫും പുതിയതായി നിര്‍മ്മിച്ച ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി കെ സജിയും നിര്‍വ്വഹി ച്ചു. യൂണിറ്റ് പ്രസിഡന്റ് ഷിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. ചുള്ളിക്കര മേഖല കോഡിനേറ്റര്‍ കെ അഷറഫ്. സുനില്‍ പി. എന്‍, സാജു ജോസ്. ഇബ്രാഹിം ഹാജി മുഹമ്മദ്. മേരി കോടോത്ത്. ജോസ് സേവ്യര്‍. ടോമി ടി സി എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി ലിജോ ടി ജോര്‍ജ് സ്വാഗതവും. ഇ. എന്‍. മോഹനന്‍ നന്ദിയും പറഞ്ഞു. ജനറല്‍ ബോഡി യോഗത്തില്‍ 2026-2028 വര്‍ഷത്തെ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഷിനോജ് ചാക്കോ (പ്രസിഡന്റ്), ലിജോ.ടി. ജോര്‍ജ് ( സെക്രട്ടറി), ഇ. എന്‍. മോഹനന്‍ ( ട്രഷറര്‍). ചടങ്ങില്‍ എസ്എസ്എല്‍സി. പ്ലസ് ടു വില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും,പ്രത്യേക മേഖലയില്‍ വിജയിച്ചവരെയും ക്യാഷ് അവാര്‍ഡും മൊമെന്റോയും നല്‍കി ആദരിച്ചു.