സൗദിയില്‍ അപ്പാര്‍ട്‌മെന്റ് കേന്ദ്രീകരിച്ച് അനാശാസ്യം യുവതികള്‍ അടക്കം 12 പ്രവാസികള്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയിലെ നജ്റാനില്‍ അപ്പാര്‍ട്‌മെന്റ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സംഘത്തെ പൊലീസ് പിടികൂടി. യുവതികള്‍ ഉള്‍പ്പെടെ 12 വിദേശി പ്രവാസികളാണ് നജ്റാന്‍ പൊലീസിന്റെ ശക്തമായ പരിശോധനയില്‍ വലയിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹിക സുരക്ഷാ വകുപ്പ്, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗം എന്നിവരുമായി സഹകരിച്ചാണ് നജ്റാന്‍ പൊലീസ് ഈ സുപ്രധാന റെയ്ഡ് നടത്തിയത്. ഒരു അപ്പാര്‍ട്‌മെന്റ് കേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന കൃത്യമായ സൂചനകളെ തുടര്‍ന്നായിരുന്നു പോലീസിന്റെ മിന്നല്‍ പരിശോധന.

പിടിയിലായവര്‍ക്കെതിരെയുള്ള പ്രാഥമിക നിയമനടപടികള്‍ നജ്റാന്‍ പൊലീസ് ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തുടര്‍ നിയമനടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു. രാജ്യത്തെ നിയമങ്ങളും സാമൂഹിക സുരക്ഷയും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്ന് സുരക്ഷാ വിഭാഗം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *