കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.

രാജപുരം : കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടന്ന പരിപാടി കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൈമണ്‍ എം എം അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ട് രജിത കെ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത പി, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോയി പി എല്‍, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീവിദ്യ പി, വാര്‍ഡ് മെമ്പര്‍മാരായ വാസു പി എ, ലീല മോഹനന്‍, സനിത ജോസഫ്, മിനി ഫിലിപ്പ്, സാബു എബ്രഹാം, ഗിരീഷ്‌കുമാര്‍ കെ , രേഖ സി, ലിറ്റി ജോസ്, ബിന്ദു, ഗീത പി, സി. ഡി.എസ്. ചെയര്‍പേഴ്‌സണ്‍ രമ, തുടങ്ങിയവര്‍ സംബന്ധിച്ചു. കൃഷി ഓഫീസര്‍ ഹനീന സ്വാഗതവും കൃഷി അസിസ്റ്റന്റ് ശാലിനി നന്ദിയും പറഞ്ഞു.

ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തൈകള്‍ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ഓണക്കാലം ലക്ഷ്യമാക്കി തദ്ദേശീയമായി പച്ചക്കറികളും പൂക്കളും ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികളും പൂക്കളും സ്വന്തം വീട്ടുവളപ്പില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ‘ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം 2026’ ക്യാമ്പയിന്റെ ഭാഗമായാണ് തൈകള്‍ വിതരണം ചെയ്തത്. ഇതോടൊപ്പം കീടങ്ങളെയും രോഗങ്ങളെയും നിയന്ത്രിക്കുന്നതിനുള്ള ഫെറമോണ്‍ കെണി, സ്യൂഡോമോണസ്, ട്രൈക്കോഡെര്‍മ, ബ്യൂവരിയ, വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തുടങ്ങിയവയും വിതരണം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *