ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസെറ്റി കോടോം ബേളൂര്‍ പഞ്ചായത്ത് ദുരന്ത നിവാരണ സേനക്ക് നല്‍കിയ പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി.വി ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

രാജപുരം: ഇന്ത്യന്റെഡ്‌ക്രോസ് സൊസെറ്റിയുമായി സഹകരിച്ച് കോടോം ബേളുര്‍ ഗ്രാമപഞ്ചായത്തുതല ദുരന്ത നിവാരണ സേന രൂപീകരണവും ദുരന്തങ്ങളെ അതിജീവിക്കാനുള്ള പരിശീലനപരിപാടിയും സംഘടിപ്പിച്ചു. .ഏതാപത്തിലുംപ്രകൃതിദുരന്തങ്ങളെയുംമനുഷ്യനിര്‍മ്മിത ദുരന്തങ്ങളെയും ഫലപ്രദമായി നേരിടാനുള്ള തയ്യാറടുപ്പാണ് പഞ്ചായത്തില്‍ നടന്നു വരുന്നത്. പഞ്ചായത്തു തലത്തില്‍ പ്രവര്‍ത്തിക്കുന്ന . 15 ദുരന്ത നിവാരണ സേനാഗങ്ങള്‍ക്ക് ക്രേന്ദ്ര ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നല്‍കുന്ന 7 ദിവസത്തെ തുടര്‍ പരിശീലനവും ജീവന്‍ രക്ഷാ കിറ്റും നല്‍കും.

അട്ടേങ്ങാനം പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. റെഡ്‌ക്രോസ് ജില്ലാ ചെയര്‍മാന്‍ എം വിനോദ് അധ്യക്ഷനായി. പഞ്ചായത്ത് വൈപ്രസിഡന്റ് ടി.പി.വന്ദന, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുരേഷ് വയമ്പ്.കെ.ഭൂപേഷ് . റെഡ്‌ക്രോസ് ജില്ലാ സെക്രട്ടറി ടി.കെ നാരായണന്‍ സംസാരിച്ചു നാഷണല്‍ ടെയിനര്‍ രതീഷ് കല്യോട്ട് ക്ലാസെടുത്തു. . വരയില്‍ കുഞ്ഞിക്കണ്ണന്‍ സ്വാഗതവും സുധാകരന്‍ കമ്പി ക്കാനം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *