നുസി ബ്രാഞ്ച് ലോക പരിസ്ഥിതി ദിനാചരണം നടത്തി

പാലക്കുന്ന് : കപ്പലോട്ടക്കാരുടെ സംഘടനയുടെ ജില്ലാ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. ‘അമ്മയ്ക്കായി ഒരു തൈ’ ക്യാന്‍ബയിന്റെ ഭാഗമായി കരിപ്പോടി എ എല്‍ പി സ്‌കൂള്‍ പരിസരത്ത് വൃക്ഷതൈകള്‍ നട്ടു പിടിപ്പിച്ചു. നുസി ബ്രാഞ്ച് പ്രതിനിധി പ്രജിത അനൂപും പ്രധാനധ്യാപിക പി. ആശയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
കപ്പല്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വൃക്ഷത്തൈകള്‍ വാര്‍ഡ് അംഗം ശ്രീലത വൃക്ഷ തൈകള്‍ വിതരണം ചെയ്തു. രാജേന്ദ്രന്‍ കണിയാമ്പാടി, പി.വി.സുരേഷ്, ഹരിദാസ്,സുധി കൃഷ്ണന്‍, അലോഷ് പനയാല്‍, കൃഷ്ണന്‍ മാങ്ങാട്, കെ. വി. ഉദയകുമാര്‍, കെ.വി വിനോദ് കുമാര്‍, മാധവന്‍ അരവത്ത് , അഖില്‍ ബാബു, അരുണ്‍ രാജ്, വന്ദന സുരേഷ്, ലതിക സുരേന്ദ്രന്‍ , അഞ്ജലി അശോകന്‍, വിപിന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *