പാലക്കുന്നില്‍ സൗജന്യ അര്‍ബുദ പരിശോധന രക്തദാന ക്യാമ്പ് നടത്തി

പാലക്കുന്ന്: റെയില്‍വേ തൊഴിലാളി യൂണിയനുകളും നാട്ടിലെ വിവിധ സംഘടനകളും സംയുക്തമായി സൗജന്യ സ്താര്‍ബുദ, ഗര്‍ഭാശയ രോഗ നിര്‍ണയ, സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി. ആള്‍ ഇന്ത്യ റെയില്‍വേമെന്‍സ് ഫെഡറേഷന്‍ (എ ഐ ആര്‍ എഫ് ), സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷന്‍ മസ്ദൂര്‍ യൂണിയന്‍ (എസ് ആര്‍ എം യു) , കോട്ടിക്കുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍, കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്, കോട്ടിക്കുളം- പാലക്കുന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി,
പാലക്കുന്ന് ബ്രദേഴ്‌സ് ക്ലബ്ബ്, പള്ളം വിക്ടറി ക്ലബ്ബ്, പാലക്കുന്ന് കൂലിപ്പണിക്കാര്‍ കൂട്ടായ്മ തുടങ്ങിയ സംഘടനകള്‍ സംയുക്തമായി പാലക്കുന്ന് ട്രൂമെഡ് ഹെല്‍ത്ത് കെയര്‍ സെന്ററില്‍ നടത്തിയ ക്യാമ്പ് കെ.നീലകണ്ഠന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ഷിയാസ് കാപ്പില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്പി. വി. രാജേന്ദ്രന്‍, കോര്‍ഡിനേറ്റര്‍ ഫാറൂഖ് കസ്മി , ക്യാമ്പ് സ്‌പോണ്‍സര്‍
പ്രവീണ്‍ ബാലന്‍ മുംബൈ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ, വാര്‍ഡ് അംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍, ഡിവിഷണല്‍ റെയില്‍വേ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്വേത, ട്രൂമെഡ് പി ആര്‍ ഒ സജ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *