രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം നടത്തി. 1973 മുതല്‍ ആചരിക്കുന്ന പരിസ്ഥിതി ദിനാചരണത്തിന്റ പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികള്‍ക്ക് അവബോധം നല്‍കി. പരിസ്ഥിതി ദിനപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും അടുക്കളത്തോട്ടത്തിന് ആവശ്യമായ മുരിങ്ങ, പപ്പായ തൈകള്‍ നടുകയും ചെയ്തു. ഓരോ ക്ലാസ്സുകാര്‍ക്കും തൈകള്‍ സംരഷിക്കാനുള്ള ഉത്തരവാദിത്വവും നല്‍കി.