രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പരിസ്ഥിതി ദിനാഘോഷ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പുഞ്ചക്കര ജി എല്‍ പി സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈമണ്‍ എം എം അധ്യക്ഷതയില്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീവിദ്യ, വാര്‍ഡ് മെമ്പര്‍മാരായ സനിത ജോസഫ്, രേഖ സി , കൃഷി ഓഫീസര്‍ ഹനീന, ഹെഡ്മിസ്ട്രസ്സ് കൊച്ചുറാണി വി കെ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പറും ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ റോയി പി എല്‍ സ്വാഗതവും പി.ടി.എ. പ്രസിഡണ്ട് പ്രദീപ് ജോര്‍ജ് നന്ദിയും പറഞ്ഞു.
സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികളും പൂക്കളും സ്വന്തം വീട്ടുവളപ്പില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ‘ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം 2026’ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ അങ്കണത്തില്‍ സജ്ജമാക്കിയ മാതൃകാ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡണ്ട് രജിത കെ നിര്‍വ്വഹിച്ചു. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തൈകള്‍ സൗജന്യമായാണ് വിതരണം ചെയ്യുന്നത്.