ചെറുപനത്തടി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വളപ്പില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികള്‍ക്ക് ബോധ്യപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി തൈകള്‍ ആണ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നട്ടുപിടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബാനറുകളും പ്ലക്കാര്‍ഡുകളും പ്രദര്‍ശിപ്പിച്ചു. സ്‌കൂള്‍ പരിസരത്തെ ഹരിതവല്‍ക്കരണം ലക്ഷ്യമാക്കി നടത്തിയ ഈ പ്രവര്‍ത്തനം വിദ്യാര്‍ത്ഥികളില്‍ വലിയ ആവേശം സൃഷ്ടിച്ചു.
ഇതിനോടൊപ്പം, സെന്റ് മേരീസ് കോളേജിലേയ്ക്ക് വൃക്ഷത്തൈകള്‍ സമ്മാനമായി നല്‍കുകയും ചെയ്തു. കോളേജ് ക്യാമ്പസിലും കൂടുതല്‍ ഹരിതവല്‍ക്കരണം പ്രോത്സാഹിപ്പിക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന സന്ദേശം ഉയര്‍ത്തിക്കാട്ടിയാണ് പരിപാടി സമാപിച്ചത്. പ്രിന്‍സിപ്പല്‍ ഫാ . ജോസ് കളത്തി പറമ്പില്‍ പരിപാടിക്ക് നേതൃത്വം നല്‍കി.