കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ് ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു

രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. കോടോം – ബേളൂര്‍ ഗ്രാമപഞ്ചായത്തംഗം അജീഷ് പി എന്‍ വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി എം ബാബു പരിസ്ഥിതി ദിന സന്ദേശം നല്‍കി. ഹെഡ്മിസ്ട്രസ് ശാന്തകുമാരി, സീനിയര്‍ അസിസ്റ്റന്റ് ഗിരീഷ് കുമാര്‍ പി, മദര്‍ പി ടി എ പ്രസിഡന്റ് നിധിന,എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഓഫീസര്‍ അനീഷ് ബി സ്വാഗതവും, എസ് എം സി ചെയര്‍മാന്‍ ബിജുമോന്‍ കെ ബി അധ്യക്ഷതയും വഹിച്ചു.എന്‍ എസ് എസ് വളണ്ടിയര്‍ കുമാരി സൗപര്‍ണിക ടി കെ നന്ദിയും പറഞ്ഞു.തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *