പിലിക്കോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 'നന്മ മരം' എന്ന പേരില്‍ വേറിട്ട പരിപാടി ഒരുക്കി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് . 'ആഗോള താപനത്തിന് മരമാണ് മറുപടി' എന്ന സന്ദേശമുയര്‍ത്തി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ പിലിക്കോട് , കാലിക്കടവ് ഭാഗങ്ങളില്‍ അഞ്ചു വര്‍ഷം കൊണ്ട് അഞ്ഞുറ് ഫലവൃക്ഷത്തൈകള്‍ നട്ട് സംരക്ഷിക്കും. നൂറ് മുന്തിയ ഇനം മാവിന്‍ തൈകള്‍ നടുന്നതിന്റെ ഉദ്ഘാടനം മിനി ഗ്രൗണ്ട് പരിസരത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ.കുഞ്ഞിരാമന്‍ നിര്‍വഹിച്ചു.പി വി ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം കെ ഹരിദാസ് , ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍. രവീന്ദ്രന്‍ ,വി.എം. കുമാരന്‍ , പി.പി.രാജന്‍, കെ ബാലചന്ദ്രന്‍ , ടി വി ശ്രീധരന്‍ ,എം കെ രാജശേഖരന്‍ ,കൊടക്കാട് നാരായണന്‍ ,കെ വി ദാമോദരന്‍ സംസാരിച്ചു. പടം.. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌നടപ്പിലാക്കുന്ന നന്മ മരം പദ്ധതി പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ.കുഞ്ഞിരാമന്‍ മാവിന്‍തൈ തട്ട് ഉദ്ഘാടനം ചെയ്യുന്നു.