ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി നേതൃയോഗം ചേര്‍ന്നു

രാജപുരം: ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി നേതൃയോഗം ചേര്‍ന്നു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മധുസൂദന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് പിജി ദേവ് യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട്മാരായ വി. മാധവന്‍ നായര്‍, പി എ ആലി,അലക്‌സ് എന്‍ ജെ, അഡ്വക്കേറ്റ് സണ്ണി മുത്തോലി, സന്തൂര്‍ ടോം, നാരായണന്‍ ചുള്ളിക്കര, വി കെ ബാലകൃഷ്ണന്‍ , സണ്ണി ഇലവുങ്കല്‍, സജി പ്ലാച്ചേരി, സുരേഷ് കൂക്കള്‍, രാധാകൃഷ്ണന്‍ നായര്‍,ജിമ്മി ഇടപ്പാടി, വിഷ്ണുദാസ് പനത്തടി, എം ചന്ദ്രന്‍ , ബാലചന്ദ്രന്‍ പി കെ ,സുരേന്ദ്രന്‍ അരിങ്കല്ല് എന്നിവര്‍ സംസാരിച്ചു.
മലയോര മേഖലകളായ കോടോം ബേളൂര്‍, കള്ളാര്‍ , പനത്തടി, ബളാല്‍ എന്നീ പഞ്ചായത്തുകളിലെ അതി രൂക്ഷമായ വൈദ്യുത പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരത്തിന് മാവുങ്കല്‍ സബ്‌സ്റ്റേഷന്‍ മുതല്‍ തട്ടുമ്മല്‍ സബ്‌സ്റ്റേഷന്‍ വരെ അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ (ഡ ഏ )ഇട്ട് പ്രശ്‌നം പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കാന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *