കരിപ്പോടി എ എല്‍ പി സ്‌കൂളില്‍ പ്രവേശനോത്സവം ജനകീയോത്സവമാക്കി

പാലക്കുന്ന്: കരിപ്പോടി എ.എല്‍.പി.സ്‌കൂള്‍ പ്രവേശനോത്സവം ജനകീയമായി. പ്രവേശനോത്സവ വരവേല്‍പിന് ശേഷം നടന്ന സംഗമം പി.ടി.എ. വൈസ് പ്രസിഡന്റ് മധുസൂദനന്‍ മേലത്തിന്റെ അധ്യക്ഷതയില്‍
വാര്‍ഡ് അംഗം ശ്രീലത ഇ.വി ഉദ്ഘാടനം ചെയ്തു. പാലക്കുന്ന് കഴകം ക്ഷേത്ര ഭരണ സമിതി ട്രഷറര്‍ പി. വി ചിത്രഭാനു, മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഉദയമംഗലം സുകുമാരന്‍, കണ്‍വീനര്‍ എച്ച്. ഹരിഹരന്‍, പ്രഥമാധ്യാപിക പി. ആശ, എസ് ആര്‍ ജി കണ്‍വീനര്‍ പി. പി. സലീം, ബ്ലഡ് ഡൊണേഴ്‌സ് കേരള ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ അനിതാ കുമാരി, ആറാട്ടുകടവ് എകെജി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രതിനിധി കെ.വി.ഷാന സുരേഷ്, എരോല്‍- ആറാട്ടുകടവ് പ്രദേശിക സമിതി സെക്രട്ടറി ശശി കട്ടയില്‍, ഇ.വി.വെള്ളുങ്ങന്‍, കസ്തൂരി ബാലന്‍, ജയാനന്ദന്‍ പാലക്കുന്ന്, ബേബി സജിനി എന്നിവര്‍ പ്രസംഗിച്ചു
കോരന്‍ കാരണവരുടെ സ്മരണയ്ക്ക് സ്‌കൂള്‍ അങ്കണത്തില്‍ സ്ഥാപിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക് അശോകന്‍ പാക്യാര ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജ്‌മെന്റ് വക കുട്ടികള്‍ക്ക് ബാഗും
വിവിധ കൂട്ടായ്മകള്‍ പഠനോപകരണങ്ങളും നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *