കൂവം അളക്കാന്‍ നെല്‍കൃഷിക്ക് വിത്തിട്ടു
മാങ്ങാട്: പാലക്കുന്ന് കഴകം മാങ്ങാട് ബാര പ്രാദേശിക സമിതിയിലെ മാങ്ങാട് പുതിയപുര തറവാട്ടില്‍ അടുത്ത വര്‍ഷം നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ടുത്സവത്തിന് കൂവം അളക്കുന്നതിനും മറ്റും ആവശ്യമായ നെല്ല് സംഭരിക്കാന്‍ സ്വന്തമായി കൃഷി ചെയ്യണമെന്ന തീരുമാനം പ്രാദേശിക സമിതിയും, തറവാട് ഭരണ സമിതിയും തെയ്യം കെട്ടു ഫണ്ട് സമാഹരണ കമ്മിറ്റിയും സംയുക്തമായി നേരത്തേ
തീരുമാനിച്ചിരുന്നു. അതിനായുള്ള വിത്തിടല്‍ കോളിക്കര തറവാട്ട് പറമ്പില്‍ പാലക്കുന്ന് ക്ഷേത്ര സ്ഥാനികന്‍ നാരായണന്‍ ആയത്താര്‍ ഉദ്ഘാടനം ചെയ്തു. തറവാട് സന്നിധിയില്‍ നടന്ന യോഗത്തില്‍ ഭരണസമിതി പ്രസിഡന്റ് ചന്ദ്രഗോപാല്‍ മധൂര്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രസ്ഥാനികന്‍ അശോകന്‍ വെളിച്ചപ്പാടന്‍, ഉദുമ പഞ്ചായത്തംഗങ്ങളായ എം.ജാനകി , രാജകല, പ്രാദേശിക സമിതി പ്രസിഡന്റ് അച്യുതന്‍ ആടിയത്ത്, ബി ബാലകൃഷ്ണന്‍, ബി കൃഷ്ണന്‍, എം കുഞ്ഞികൃഷ്ണന്‍, സുധാകരന്‍ വടക്കേവീട്, എം. ബി.ബാലചന്ദ്രന്‍, തിലകരാജന്‍ മാങ്ങാട്, കണ്ണന്‍ കണ്ണികുളങ്ങര, കുഞ്ഞികണ്ണന്‍ അമരാവതി, കെ. എം. സുധാകരന്‍,അജിത അശോകന്‍, നാരായണന്‍ പുതിയപുര, മോഹനന്‍ പുതിയപുര, പുതിയപുര കൃഷ്ണന്‍, കണ്ണന്‍ പുതിയ പുര കൃഷ്ണന്‍ കയലംവളപ്പ്, ബാബു മാങ്ങാട് എന്നിവര്‍ സംസാരിച്ചു.