കണ്ണൂര്‍ ദേശീയപാതയിലെ മുഴപ്പിലങ്ങാടിന് സമീപം കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ച് ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു ഈ അപകടം സംഭവിച്ചത്. കണ്ണൂരില്‍ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും ബംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ലക്ഷ്യമാക്കി വരികയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തില്‍പ്പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റ യാത്രക്കാരെ ഉടന്‍ തന്നെ സമീപവാസികളും പോലീസും ചേര്‍ന്ന് തലശ്ശേരിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ അല്പസമയം ഗതാഗതക്കുരുക്കുമുണ്ടായി.