പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കാസര്‍കോട് ഭൂജല വകുപ്പിന് അനുവദിച്ച പുതിയ കുഴല്‍ക്കിണര്‍ നിര്‍മ്മാണ യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങ് നിര്‍വ്വഹിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം പുതിയ യൂണിറ്റിന്റെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫ് കര്‍മ്മവും നിര്‍വ്വഹിച്ചു. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ കൂടി എത്തിച്ചേരാന്‍ ഉതകുന്ന റിഗ്ഗ് ആയതിനാല്‍ ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ജലസേചന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ അത്യാധുനിക സംവിധാനം ഏറെ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഭൂജല വകുപ്പ് കാസര്‍കോട് ജില്ലാ ഓഫീസര്‍ രതീഷ്.ഒ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് എഞ്ചിനീയര്‍ സുമിത് ലാല്‍ സി, സീനിയര്‍ ക്ലര്‍ക്ക് മനോജ് കുമാര്‍ പി. ആര്‍. എന്നിവര്‍ സംസാരിച്ചു. സേവനങ്ങള്‍ ലഭ്യമാകുന്നതിന് ഭൂജല വകുപ്പിന്റെ കുഴല്‍ക്കിണര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ആവശ്യമുള്ള പൊതുജനങ്ങള്‍, അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നഈമ് വി. എം. സ്വാഗതവും മാസ്റ്റര്‍ ഡ്രില്ലര്‍ അബ്ദുല്‍ സമദ്.എ നന്ദിയും പറഞ്ഞു. ഫോണ്‍- 04994255392.