രാജപുരം: കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
പിടിഎ പ്രസിഡന്റ് ഉമ്മര്‍ പൂണൂര്‍ അധ്യക്ഷത വഹിച്ച യോഗം പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിനു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബിന്ദു ഗംഗാധരന്‍ മുഖ്യാതിഥിയായി. എസ്എംസി ചെയര്‍മാന്‍ ശശിധരന്‍ എ, മദര്‍ പി ടി എ പ്രസിഡന്റ് ഷീല എം, പിടിഎ വൈസ് പ്രസിഡന്റ് ജോസ് മോന്‍ സിറിയക്ക്, സീനിയര്‍ അസിസ്റ്റന്റ് പ്രശാന്ത് പി ജി, സ്റ്റാഫ് സെക്രട്ടറി സുമതി എം എന്നിവര്‍ സംസാരിച്ചു. പിതാവിന്റെ സ്മരണാര്‍ത്ഥം മുന്‍പിടിഎ പ്രസിഡന്റ് ബി അബ്ദുള്ള ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് കുടകള്‍ വിതരണം ചെയ്തു. മുന്‍ പിടിഎ പ്രസിഡന്റ് സി കെ ഉമ്മര്‍ ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് സ്‌കൂള്‍ ബാഗ് വിതരണം ചെയ്തു. പ്രഭാകരന്‍ കൊട്ടോടി, പി ടി എ പ്രസിഡന്റ് ശ്രീ ഉമ്മര്‍പൂണൂര്‍, എസ്എംസി ചെയര്‍മാന്‍ ശശിധരന്‍ എ, പി ടി എ വൈസ് പ്രസിഡന്റ് ജോസ് മോന്‍ സിറിയക്ക് എന്നിവര്‍ ചേര്‍ന്ന് പ്രീ പ്രൈമറി യിലെ കുട്ടികള്‍ക്ക് കുടകള്‍ വിതരണം ചെയ്തു. കേരള ഇലക്ട്രിക് വെഹിക്കിള്‍സ് ഓണേഴ്‌സ് അസോസിയേഷന്‍ പാവപ്പെട്ട 150 കുട്ടികള്‍ക്ക് നോട്ട് ബുക്കും പേനയും വിതരണവും ചെയ്തു. പ്രധാനധ്യാപിക അസ്മാബി എം കെ സ്വാഗതവും പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് ഷാജി ജോസഫ് നന്ദിയും പറഞ്ഞു.