ചെര്‍ക്കള-കല്ലടുക്ക റോഡില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ (KRFB) കീഴില്‍ KIIFB പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ചെര്‍ക്കള-കല്ലടുക്ക റോഡില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചെര്‍ക്കള ഭാഗത്ത് റോഡ് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് ഈ വഴിയിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചത്

കാസര്‍ഗോഡ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ചെര്‍ക്കള പുതിയ ബസ് സ്റ്റാന്‍ഡ് വഴി ജാല്‍സൂര്‍ റോഡിലേക്കും ബദിയടുക്ക റോഡിലേക്കും പോകേണ്ടതാണ്.
ബദിയടുക്ക, മുള്ളേരിയ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍: പുതിയ ബസ് സ്റ്റാന്‍ഡ് വഴി ചെര്‍ക്കള ടൗണിലേക്കുള്ള പാത ഉപയോഗിക്കേണ്ടതാണ്.
വികസന പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും താത്കാലിക ബുദ്ധിമുട്ടുകള്‍ ക്ഷമിക്കണമെന്നും കേരള റോഡ് ഫണ്ട് ബോര്‍ഡ് (ഗഞഎആജങഡ) കാസര്‍ഗോഡ് ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ദിലീപ് പി നായര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *