പാലക്കുന്ന് : 35 വര്‍ഷത്തെ സേവനത്തിന് ശേഷം ഉദുമ പടിഞ്ഞാര്‍ അംബിക എ എല്‍ പി സ്‌കൂളില്‍ നിന്ന് പ്രഥമാധ്യാപിക കെ. രമണി വിരമിച്ചു. സ്‌കൂള്‍ ലൈബ്രറിയിലേക്ക് 100 പുത്തന്‍ പുസ്തകങ്ങള്‍ സമ്മാനിച്ചാണ് പടിയിറക്കം. സ്‌കൂളിലെ പാചകപ്പുര മുറ്റം കൊരുപ്പുകട്ടകള്‍ പാകി രമണി ടീച്ചര്‍ മനോഹരമാക്കി. ഓഫീസ് മുറി നേരത്തേ ടൈല്‍സ് പാകി നല്‍കിയതും ടീച്ചര്‍ ആയിരുന്നു.ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേന്ദ്രന്റെ ഭാര്യയാണ്.