രാജപുരം:പൂടംങ്കല്ല് താലൂക്ക് ആശുപത്രിയില്‍ കൃത്യമായ ചികിത്സാ സൗകര്യവും ഡോക്ടര്‍മാരുടെ സേവനവും ഉറപ്പുവരുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപസമിതി രാജപുരം യൂണിറ്റ് വാര്‍ഷിക ജനറല്‍ബോഡിയോഗം ആവശ്യപ്പെട്ടു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എന്‍. മധു അധ്യക്ഷനായി ജില്ലാ കുടുംബ ക്ഷേമ ഫണ്ടില്‍ നിന്നുള്ള ചികിത്സാസഹായം ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ. സജി വിതരണം ചെയ്തു. വാര്‍ഷിക റിപ്പോര്‍ട്ട് സെക്രട്ടറി എം .എം സൈമണും വരവ് ചിലവ് കണക്ക് ട്രഷറര്‍ കെ.സുധാകരനും അവതരിപ്പിച്ചു. ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു,സംസ്ഥാന കൗണ്‍സില്‍ അംഗം അഷറഫ് കെ ,യൂണിറ്റ് ജോയിന്‍ സെക്രട്ടറി രാജീവന്‍ പി.ടി. വൈസ് പ്രസിഡണ്ട് ജോബി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികള്‍ : ജെയിന്‍ പി വര്‍ഗീസ് (പ്രസിഡന്റ് )രാജീവന്‍ പി.ടി. (സെക്രട്ടറി ) കെ സുധാകരന്‍ (ട്രഷറര്‍).