കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു വന്ന അവധിക്കാല വോളിബോള്‍ പരിശീലനം സമാപിച്ചു

രാജപുരം : കോടോത്ത് ഡോ. അംബേദ്കര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളും, കാസര്‍ഗോഡ് ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സിലും സംയുക്തമായി അവധിക്കാലത്ത് നടത്തിവന്ന വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. ദേശീയ വോളിബോള്‍ താരം ജോയ് സിറിയക്ക് സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ കോച്ച്, സ്‌കൂളിലെ കായികാദ്ധ്യാപകന്‍ ജനാര്‍ദ്ദനന്‍ എന്നീവരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കിയത്. പരിശീലനത്തിന് സമാപനം കുറിച്ചുള്ള യോഗത്തില്‍ പി ടിഎ പ്രസിഡന്റ് രമേശന്‍ പി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം റീന തോമസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബാബു പി എം കോച്ചിനുള്ള ഉപഹാര സമര്‍പ്പണം നടത്തി ,മദര്‍ പിടി എ പ്രസിഡന്റ് നിഥിന ഉദയന്‍, ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ ശ്രീജിത്ത് എരുമക്കുളം, സ്‌കൂള്‍ , ഹെഡ്മിസ്ട്രസ് ശാന്തകുമാരി ,എസ് എം സി ചെയര്‍മാന്‍ ബിജുമോന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *