അങ്കണവാടി പനത്തടി പഞ്ചായത്ത് തല പ്രവേശനോത്സവം പെരുതടിയില്‍ നടന്നു

രാജപുരം:വനിത ശിശു വികസന വകുപ്പ് പരപ്പ അഡീഷണല്‍ പ്രോജക്റ്റിന്റെയും പനത്തടി ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ അങ്കണവാടി പഞ്ചായത്ത് തല പ്രവേശനോത്സവം പെരുതടിയില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സുപ്രിയ അജിത്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ ബി രതീഷ് , പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ബി സുരേഷ്, പെരുതടി ജി എല്‍ പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ എം രാജന്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ലത വളവില്‍ , പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം പി രാജു , റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ , എല്‍ എച്ച് ഐ സിനി സെബാസ്റ്റ്യന്‍, പെരുതടി സ്‌കൂള്‍ പി.ടി എ പ്രസിഡന്റ് പി.ബി ഗണേഷ്, അങ്കണവാടി വര്‍ക്കര്‍ പി നിര്‍മ്മല എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *