രാജപുരം ടൗണില്‍ തെരുവുനായശല്യം രൂക്ഷം സ്‌കൂള്‍ തുറക്കാനിരിക്കെ ആശങ്കയില്‍ നാട്ടുകാര്‍

രാജപുരം:രാജപുരം ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ്‌നായ ശല്യം വന്‍തോതില്‍ രൂക്ഷമാകുന്നു. കാല്‍നടയാത്രക്കാരും വ്യാപാരികളും ഒരുപോലെ ഭീതിയിലാണ്. പുതിയ അധ്യയനവര്‍ഷം ആരംഭിച്ച് സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, കൊച്ചുകുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളുടെ സുരക്ഷയെക്കുറിച്ച് രക്ഷിതാക്കള്‍ വന്‍ ആശങ്കയിലാണ്.
രാവിലെയും വൈകുന്നേരങ്ങളിലും കൂട്ടത്തോടെയെത്തുന്ന നായ്ക്കള്‍ ടൗണിലെ പ്രധാന റോഡുകളും പൊതുഇടങ്ങളും കൈയടക്കിയിരിക്കുകയാണ്പുലര്‍ച്ചെ പ്രഭാതസവാരിക്ക് ഇറങ്ങുന്നവര്‍ക്ക് നേരെ നായ്ക്കള്‍ കൂട്ടത്തോടെ കുരച്ചുകൊണ്ട് പാഞ്ഞടുക്കുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. ഇതുമൂലം പലരും രാവിലെ പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുന്ന സാഹചര്യമാണ്. ഇരുചക്രവാഹന യാത്രക്കാര്‍ക്ക് നേരെ നായ്ക്കള്‍ ചാടുന്നതുമൂലം അപകടങ്ങളും ഇവിടെ പതിവാകുന്നുണ്ട്. മലയോരത്തെ മിക്ക ടൗണുകളിലും ഇതെ അവസ്ഥയാണ്.
തെരുവ്‌നായ ശല്യം നേരിടാന്‍ ബന്ധപ്പെട്ട അധികാരികളുടെയും, പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തരവും ശാശ്വതവുമായ നടപടികള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *