അരമങ്ങാനം തുക്കോച്ചിവളപ്പ് വയനാട്ടുകുലവന്‍ തറവാട് കുടുംബസംഗമം നടത്തി

അരമങ്ങാനം: അരമങ്ങാനം തുക്കോച്ചിവളപ്പ് വയനാട്ടുകുലവന്‍ താറവാട് കുടുംബ സംഗമം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം മൂത്ത ഭഗവതിയുടെ നര്‍ത്തകന്‍
കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ ഉദ്ഘാടനം ചെയ്തു. തറവാട് പ്രസിഡന്റ് ഗണേശന്‍ അരമങ്ങാനം അധ്യക്ഷനായി. തറവാട്ടില്‍ നിര്‍മിക്കുന്ന മേല്‍മാടിന്റെ രൂപകല്പ്പന കുഞ്ഞികണ്ണന്‍ ആയത്താര്‍ റിട്ടേര്‍ഡ് എസ് എന്‍ ജി ക്യാപ്റ്റന്‍ എം വിജയകുമാര്‍ പെരിങ്ങോത്തിന് നല്‍കി ആയത്താര്‍ പ്രകാശനം ചെയ്തു. തെയ്യംകെട്ടിന് ചൂട്ട് ഒപ്പിച്ച കാരണവര്‍ കണ്ണന്‍ തുക്കോച്ചിവളപ്പ്, പാടി പുള്ളികരിങ്കാളി ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ബി. കെ. കുട്ടി, തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു.വിവിധ മേഖലകളില്‍ മികച്ച വിജയം നേടിയ കുട്ടികളെയും, വ്യക്തികളെയും ചടങ്ങില്‍ അനുമോദിച്ചു.ക്ഷേത്ര കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ. കെ. ശേഖരന്‍ മാവുംതറക്കാല്‍, ഭാസ്‌കരന്‍ ഉലൂജി, പ്രാദേശിക സമിതി സെക്രട്ടറി നവരാജ് ദേളി, തറവാട് കമ്മിറ്റി ജനറല്‍ സെക്രട്ടറി രാജു കാസര്‍കോട്, ട്രഷറര്‍ സതീശന്‍ ചെര്‍ക്കള, ഉലൂജി കല്ലുരുട്ടിയമ്മ ദേവസ്ഥാനത്തിലെ മുഖ്യകര്‍മി കുമാരന്‍ , ട്രഷറര്‍ സുകുമാരന്‍ വള്ളിയോട്,റിട്ടേര്‍ഡ് എന്‍ എസ് ജി ക്യാപ്റ്റന്‍ എം. വിജയകുമാര്‍, ലോഹിതാക്ഷന്‍ അരമങ്ങാനം, ശശി ചെമ്മനാട്,മോഹനന്‍ കാപ്പുംങ്കയം, മാതൃസമിതി ഭാരവാഹിളായ സജിത മോഹനന്‍, രജിത കരുണാകരന്‍, ലക്ഷ്മി ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കല, കായിക മത്സരങ്ങളുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *