കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ് പൂടംകല്ലില്‍ നിര്‍മ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു.

രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ് പൂടംകല്ലില്‍ നിര്‍മ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രം കെവിവി ഇഎസ് ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരിഫ് ഉദ്ഘാടനം ചെയതു. യുണിറ്റ് പ്രസിഡന്റ് എന്‍ മധു അധ്യക്ഷത വഹിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ രജിത മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍, പഞ്ചായത്തംഗം ലിറ്റി ജോസ്,കെവിവിഇഎസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ സജി, മേഖല ജനറല്‍ കണ്‍വീനര്‍ കെ അഷറഫ്, യൂണിറ്റ് ജോയിന്റ് സെക്രട്ടറി രാജീവന്‍ പി ടി, യൂണിറ്റ് ട്രഷറര്‍ സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *