മാത്യു തോമസിന്റെ സുഖമാണോ സുഖമാണ് ഇനി ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു!

മാത്യു തോമസ് കേന്ദ്രകഥാപാത്രമായി എത്തിയ ‘സുഖമാണോ സുഖമാണ്’ ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. അരുണ്‍ ലാല്‍ രാമചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്നറാണ്. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഇപ്പോള്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

മാത്യു തോമസ്, ദേവിക സഞ്ജയ്, ജഗദീഷ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. കൂടാതെ സ്ഫടികം ജോര്‍ജ്, നോബി മാര്‍ക്കോസ്, മണിക്കുട്ടന്‍, അഖില്‍ കവലയൂര്‍ തുടങ്ങിയ വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്. ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംഗീതം നിപിന്‍ ബെസന്റ്.

Leave a Reply

Your email address will not be published. Required fields are marked *