പാലക്കാട് ശ്രീകൃഷ്ണപുരത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രാദേശിക ഡിവൈഎഫ്ഐ നേതാവിനെതിരെ പോലീസ് കേസെടുത്തു. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് മെമ്പര്‍ കൂടിയായ സി. സുജിത്തിനെതിരെയാണ് ശ്രീകൃഷ്ണപുരം സ്വദേശിയായ യുവതിയുടെ പരാതിയില്‍ പോലീസ് നടപടിയ സ്വീകരിച്ചത്. സംഭവത്തില്‍ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.