മലയാള സിനിമയിലെ യുവതാരങ്ങള്‍ക്കിടയിലുള്ള മത്സരത്തെക്കുറിച്ചും താരതമ്യങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് നടന്‍ നസ്ലെന്‍. സോഷ്യല്‍ മീഡിയയില്‍ തന്നെയും മറ്റ് യുവതാരങ്ങളെയും തമ്മില്‍ താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് താരം തന്റെ നിലപാട് വ്യക്തമാക്കി. സന്ദീപ് പ്രദീപ്, ഹാഷിര്‍ തുടങ്ങിയ യുവതാരങ്ങളുടെ സിനിമകള്‍ ഇറങ്ങുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ വഴിമാറി നില്‍ക്കാന്‍ പറയുന്ന തരത്തിലുള്ള ക്യാപ്ഷനുകള്‍ കാണാറുണ്ടെന്നും എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ലെന്നും നസ്ലെന്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ താരതമ്യങ്ങള്‍ നടക്കുമ്പോഴും തങ്ങളെല്ലാവരും തമ്മില്‍ നല്ല സുഹൃത്തുക്കളാണെന്ന് പലര്‍ക്കും അറിയില്ല. യുവതാരങ്ങള്‍ എല്ലാവരും ഒരുമിച്ച് ഒരു സിനിമ വരാന്‍ പോലും സാധ്യതയുണ്ടെന്ന് താരം സൂചിപ്പിച്ചു. ഞാന്‍ എന്ത് ചെയ്തിട്ടാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് അറിയില്ല എന്ന് തമാശരൂപേണ താരം പ്രതികരിച്ചു.
അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മോളിവുഡ് ടൈംസ്’ ആണ് നസ്ലെന്റേതായി പുറത്തിറങ്ങാന്‍ പോകുന്ന പ്രധാന ചിത്രം. ജൂണ്‍ 05-ന് ചിത്രം തിയേറ്ററുകളില്‍ എത്തും. 2026-ല്‍ പുറത്തിറങ്ങുന്ന നസ്ലെന്റെ ആദ്യ ചിത്രമാണിത്. വിനീത് മാധവന്‍ എന്ന സംവിധായകനാകാന്‍ ആഗ്രഹിക്കുന്ന യുവാവായാണ് താരം എത്തുന്നത്. സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. നിരവധി താരങ്ങള്‍ കാമിയോ റോളുകളില്‍ എത്തുന്നുണ്ടെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന് ജേക്‌സ് ബിജോയ് ആണ് സംഗീതം നല്‍കുന്നത്. ‘മോളിവുഡ് ടൈംസ്’ കൂടാതെ കൈനിറയെ ചിത്രങ്ങളാണ് നസ്ലെന്റേതായി ഒരുങ്ങുന്നത്. ആസിഫ് അലി നായകനാകുന്ന ഈ ചിത്രത്തില്‍ നസ്ലെന്‍ പ്രധാന വേഷത്തിലുണ്ട്. മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന വമ്പന്‍ പ്രോജക്റ്റിലും നസ്ലെന്‍ ഭാഗമാണ്. ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിലും നസ്ലെന്‍ അഭിനയിക്കുന്നുണ്ട്.