കാഞ്ഞങ്ങാട്: കരിപ്പോടി കുടുംബ കൂട്ടായ്മ കുടുംബ സംഗമം കോട്ടപ്പുറം ഹൌസ് ബോട്ടില്‍ വെച്ച് സംഘടിപ്പിച്ചു. കുട്ടികളും മുതിര്‍ന്നവര്‍ അടക്കം 50 ഓളം പേര്‍ പങ്കെടുത്തു.
മുതിര്‍ന്ന അംഗങ്ങളായ എം കെ കൃഷ്ണന്‍, വസന്തി സി, കുഞ്ഞാണി കെ, കാര്‍ത്യയാണി കെ, കേശവ, രമണി കെ എന്നിവരെ ആദരിച്ചു ഉപഹാരങ്ങള്‍ നല്‍കി. കുട്ടികള്‍ക്ക് സമ്മാനവിതരണം നടത്തി. പഴയ കാല മധുര ഓര്‍മ്മകള്‍ പങ്കുവെച്ചും സ്‌നേഹനവും സൗഹൃദവും പങ്കിട്ട് അവര്‍ ഒരു പകലിനെ ഹൃദ്യമാക്കി. സി പവിത്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുരളി കൃഷ്ണന്‍ സ്വാഗതവും സുനിത നന്ദിയും പറഞ്ഞു. സന്തോഷ് എം കെ, രാജേഷ് സി എന്നിവര്‍ ആശംസാ അര്‍പ്പിച്ചു സംസാരിച്ചു.