പാലക്കുന്ന്: കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ജനുവരി 22 മുതല്‍ 27 വരെ നടക്കുന്ന പെരുങ്കളിയാട്ട ഉത്സവത്തിന്റെ ലോഗോ പ്രകാശനവും ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും 28 ന് 2.30 ന് നടക്കും. ലോഗോ പ്രകാശനം ക്രൈംബ്രാഞ്ച് എസ്.പി.പി. ബാലകൃഷ്ണന്‍ നായരും ഓഫീസ് ഉദ്ഘാടനം ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേന്ദ്രനും നിര്‍വഹിക്കും. ലോഗോ രൂപകല്പന ചെയ്ത ദിലീപ് പയ്യന്നൂരിനെ അനുമോദിക്കും. ആഘോഷ കമ്മിറ്റി, ജനറല്‍ കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളുടെയും സബ് കമ്മിറ്റി ചെയര്‍മാന്‍, കണ്‍വീനര്‍ന്മാരുടെയും, പ്രാദേശിക സമിതി ഭാരവാഹികളുടെയും സംയുക്ത യോഗം 27ന് ഉച്ചയ്ക്ക് 3ന് ക്ഷേത്ര പരിസരത്ത് ചേരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.