പാലക്കുന്ന്: സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അവധിക്കാല വായന കളരിയുടെ ഭാഗമായി പാലക്കുന്ന് അംബിക ലൈബ്രറി ബാലവേദി അംഗങ്ങള്‍ ബേക്കല്‍ കോട്ടയിലേക്ക് യാത്ര നടത്തി. ആദ്യം ശ്രദ്ധയില്‍ പെട്ട ആഞ്ജനേയ ക്ഷേത്രം തൊഴുതു വണങ്ങി തുടര്‍ന്നുള്ള
ഓരോ കാഴ്ചകളും കുട്ടികള്‍ക്ക് കൗതുകമായി തോന്നുകയും അവ ഓരോന്നും കുറിച്ചിടുകയും ചെയ്തു.

കോട്ടയില്‍ നിന്ന് കടലിലേക്കുള്ള മനോഹര ദൃശ്യം എത്ര കണ്ടാലും മതിവരാത്ത പോലെ തോന്നിയെന്ന് കുട്ടികള്‍ അവരെ ബേക്കല്‍ കോട്ടയിലേക്ക് നയിച്ച ബാലവേദിയുടെയും അംബിക ലൈബ്രറിയുടെയും പ്രവര്‍ത്തകരായ ശ്രീസ്ത രാമചന്ദ്രനോടും കെ. വി. ശാരദയോടും ടി. മിഥുനിനോടും പറഞ്ഞു. ‘ഞാന്‍ കണ്ട ബേക്കല്‍ കോട്ട’ യെ കുറിച്ച് എഴുതിയ കുറിപ്പുകള്‍ വായനകളരിയുടെ സമാപന ചടങ്ങില്‍ കൈമാറും. മികച്ച കുറിപ്പിന് സമ്മാനങ്ങള്‍ നല്‍കും.