പാണത്തൂര്‍: കേരള സീനിയര്‍ സിറ്റിസണ്‍സ്‌ഫോറം പനത്തടി പഞ്ചായത്തിലെ പാണത്തുര്‍ യൂണിറ്റിന്റെ പ്രതിമാസ യോഗം പാണത്തൂര്‍ ഹില്‍ ടവര്‍ ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സൂര്യനാരായണ ഭട്ട് ഉല്‍ഘാടനം ചെയ്തു.യോഗത്തില്‍ പനത്തടി പഞ്ചായത്തംഗം കെ ജെ ജയിംസ് സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസിനെ പൊന്നാടയണിയിച്ച് ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് മൈക്കിള്‍ പൂവത്താനി അദ്ധ്യക്ഷതവഹിച്ചു. മുഹമ്മദ് കുഞ്ഞിഏറത്ത് ,എന്‍ ചന്ദ്രശേഖരന്‍ നായര്‍, അംബികാസൂനു , സി കെ മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു.
കുടിശ്ശിക വരുത്തിയിട്ടുള്ള വയോജന പെന്‍ഷന്‍ അടിയന്തിരമായി നല്‍കുക, പെന്‍ഷന്‍ 5000 രൂപയായി വര്‍ദ്ധിപ്പിക്കുക, വയോജന നയം പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനു യോഗം പ്രമേയം പാസ്സാക്കി.