പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടിയില്‍ കുടുംബകലഹത്തെത്തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പില്‍ വീട്ടില്‍ അംബിക (60) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ചന്ദ്രന്‍ വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് അംബികയുടെ കഴുത്തിന് പിന്നില്‍ വെട്ടുകയായിരുന്നു. കൃത്യത്തിന് ശേഷം വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ മരത്തില്‍ ചന്ദ്രന്‍ തൂങ്ങിമരിച്ചു.
അമ്മയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മകന്‍ സനലിനും വെട്ടേറ്റു. കഴുത്തിന് പരിക്കേറ്റ സനലിനെ ഉടന്‍തന്നെ കളമശ്ശേരിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബപ്രശ്‌നങ്ങളാണ് ഈ ദാരുണമായ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെരുമ്പാവൂര്‍ പോലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ാേ