രാജീവി ടീച്ചര്‍ക്ക് പൗരാവലിയുടെ യാത്രയയപ്പ്

പാലക്കുന്ന്: 34 വര്‍ഷത്തെ സേവനത്തിന് ശേഷം എരോല്‍ അമ്പലത്തിങ്കാല്‍ അങ്കണവാടിയില്‍ നിന്ന് വിരമിക്കുന്ന രാജീവി ടീച്ചര്‍ക്ക് പൗരാവലിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ. സോയ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങളായ ബഷീര്‍ പാക്യാര, പി. ലക്ഷ്മി, മംഗള ടീച്ചര്‍, ഐസിഡിഎസ് സുപ്പര്‍വൈസര്‍ ടി.രമ , ദാമോദരന്‍ നായര്‍ തെക്കേക്കര, ശശിധരന്‍ നാഗത്തിങ്കാല്‍, മധുസൂദനന്‍ കൗസ്തുഭം, പി.ഭാസ്‌കരന്‍ നായര്‍,സിന്ധു ഗംഗാധരന്‍, അനില്‍കുമാര്‍ നാഗത്തിങ്കാല്‍ , രഞ്ജിത് എരോല്‍, എന്‍.ജി. വിജയന്‍ , വാസു മാങ്ങാട്, കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *