രാജപുരത്ത് : കേരള വനം വന്യജീവി വകുപ്പ് കാസറഗോഡ് ഡിവിഷന്‍, കാഞ്ഞങ്ങാട് റേഞ്ച്, പനത്തടി സെക്ഷന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തില്‍ റാണിപുരത്ത് വച്ച് ലോക ദേശാടന പക്ഷി ദിനാചരണം നടത്തി. പനത്തടി പഞ്ചായത്ത് വികസന കാര്യസ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എം ഷിബു , കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുല്‍, പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം പി രാജു , വനസംരക്ഷണ സമിതി വൈസ് പ്രസിഡന്റ് ഷിബി ജോയി,സെക്രട്ടറി എ കെ ശിഹാബുദ്ദീന്‍, ട്രഷറര്‍ എം കെ സുരേഷ് എന്നിവര്‍ സംസാരിച്ചു. പക്ഷിനിരീക്ഷണ മേഖലയില്‍ ജില്ലാ തലത്തില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന വിദ്യാര്‍ത്ഥികളായ നിഹാരിക ഡി, സര്‍വേശ് മാധവ് , നിഹാല്‍ മഹേഷ്, അശ്വഘോഷ് സി ആര്‍ എന്നിവര്‍ക്ക് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഉപഹാരം നല്കി.