പത്തനംതിട്ടയില്‍ 28 വയസ്സുള്ള യുവതിയെ ഓട്ടോറിക്ഷയില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ അയല്‍വാസി കൂടിയായ പ്രതി, യാത്രയ്ക്കിടെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷമാണ് അതിക്രമം നടത്തിയത്.
പരാതി ലഭിച്ചതിനെത്തുടര്‍ന്ന് അടൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ രാത്രിയോടെയാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി തുടര്‍നടപടികള്‍ സ്വീകരിക്കും.