രാജപുരം: കള്ളാര്‍ പഞ്ചായത്ത് ശുചിത്വ ഹര്‍ത്താലോടു കൂടി എല്ലാ ടൗണുകളും ശുചീകരിച്ചു. ശുചീകരണത്തിന്റെ പഞ്ചായത്ത് തലഉദ്ഘാടനം കള്ളാര്‍ ടൗണില്‍ പഞ്ചായത്ത്പ്രസിഡന്റ് രജിത കെ നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍, പഞ്ചായത്തംഗം ഗിരീഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനി തോമസ്, ട്രീസ,കെ വിവി ഇ എസ് കള്ളാര്‍ യൂണിറ്റ് പ്രസിഡന്റ് ടോമി ജോര്‍ജ്, ഹരിതകര്‍മ്മസേനാംഗങ്ങള്‍, ,ഓട്ടോ തൊഴിലാളികള്‍ ചുമട്ടുതൊഴിലാളികള്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു