ചേറ്റുകുണ്ട് : പാലക്കുന്ന് കഴകം ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട്ടില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ടുമായി ബന്ധപ്പെട്ട അവസാന ചടങ്ങായ ചൂട്ടൊപ്പിച്ച മംഗലം നടന്നു. ക്ഷേത്ര സ്ഥാനികരുടെയും ജനങ്ങളുടെയും സാനിധ്യത്തില്‍ ജോല്‍ഷ്യന്‍ ചന്ദ്രകുമാര്‍ മുല്ലച്ചേരി രാശി ചിന്ത നടത്തി. തുടര്‍ന്ന് ചേര്‍ന്ന പൊതുയോഗത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഉദയമംഗലം സുകുമാരന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിഗ് ചെയര്‍മാന്‍ പി. കെ. രാജേന്ദ്രനാഥ്, ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡന്റുമാരായ കൃഷ്ണന്‍ ചട്ടഞ്ചാല്‍, കെ. വി. അപ്പു, സെക്രട്ടറിമാരായ കെ.വി ഗിരീഷ് ബാബു, പ്രദീപ് കുമാര്‍, ജനറല്‍ കണ്‍വീനര്‍ സുകുമാരന്‍ ചേറ്റുകുണ്ട്, കോര്‍ഡിനേറ്റര്‍ പി. രാജന്‍, ട്രഷറര്‍ ശശി കൊളവയല്‍, തല്ലാണി തെയ്യംകെട്ട് കമ്മിറ്റി ചെയര്‍മാന്‍ സി.എച്ച് നാരായണന്‍, കേവീസ് ബാലകൃഷ്ണന്‍, മിനി ഭാസ്‌കരന്‍, പാലക്കുന്നില്‍ കുട്ടി, പി. സുനിത എന്നിവര്‍ പ്രസംഗിച്ചു. ആഘോഷ കമ്മിറ്റി പിരിച്ചുവിട്ടതായി ചെയര്‍മാന്‍ പ്രഖ്യാപിച്ചു. ചൂട്ടൊപ്പിച്ച മംഗലത്തിന്റ ഭാഗമായി ചൂട്ടൊപ്പിച്ച തറവാട് കാരണവര്‍ ബാലന്‍ കുളത്തിങ്കാലിനെ പടിഞ്ഞാറ്റയില്‍ ഇരുത്തി അരിയിട്ട് അനുഗ്രഹിക്കുന്ന വിശേഷ ചടങ്ങും പൂര്‍ത്തിയാക്കി. ആയിരങ്ങള്‍ക്ക് ഭക്ഷണം വിളമ്പി.
ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാട്ടില്‍ 11 നാണ് ചൂട്ടൊപ്പിച്ച മംഗലം നടത്തുക.