പാലക്കുന്നില്‍ സീനിയര്‍ കബഡി ടൂര്‍ണമെന്റ് 10ന്

പാലക്കുന്ന് : പാലക്കുന്ന് കൂലി പ്പണിക്കാര്‍ കൂട്ടായ്മയുടെ നാലാമത് സീനിയര്‍ കബഡി ടൂര്‍ണമെന്റ് ഞായറാഴ്ച നടക്കും. പാലക്കുന്ന് ടൗണില്‍ പ്രത്യേകം ഒരുക്കിയ മൈതാനിയില്‍ രാവിലെ 9ന് ആരംഭിക്കുന്ന മത്സരം ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആദ്യം രജിസ്റ്റര്‍ ചെയ്തിട്ടുള്ള 32 ടീമുകളാണ് മത്സരത്തില്‍ കളിക്കുക. വിജയികളാകുന്ന ആദ്യത്തെ 2 ടീമുകള്‍ക്ക് 10026, 7026 വീതവും മൂന്നും നാലും ടീമുകള്‍ക്ക് 2526 രൂപ വീതവും ട്രോഫിയും നല്‍കും.ബെസ്റ്റ് ക്യാച്ചര്‍ക്കും റൈഡര്‍ക്കും പ്രത്യേക സമ്മാനങ്ങള്‍ നല്‍കും. കളിയുടെ ഇടവേളയില്‍ പാലക്കുന്ന് വൈറ്റ് ലയണ്‍സിന്റെ സിനിമാറ്റിക് ഡാന്‍ഡ് ഉണ്ടായിരിക്കും.ഫോണ്‍:
9207595567

Leave a Reply

Your email address will not be published. Required fields are marked *