രാജപുരം: മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് രജിത.കെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.എം സൈമണ്‍, സ്ഥിരം സമിതി അധ്യകരായ ഗീത പി , ശ്രീവിദ്യ പി , റോയി പി എല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷിന്‍സി വി കെ , മലേറിയ ഓഫീസര്‍ ഗിരീഷ്, പഞ്ചായത്ത് സെക്രട്ടറി പ്രേമ എ എന്നിവര്‍ സംസാരിച്ചു. ഭരണസമിതി അംഗങ്ങള്‍ പഞ്ചായത്ത് എ എസ്, സിഡി എസ് ചെയര്‍പേഴ്‌സണ്‍, ജെ എച്ച് ഐ, ജെപിഎച്ച്എന്‍, ആശ വര്‍ക്കര്‍മാര്‍ ഹരിതകര്‍മ്മസേനാംഗങ്ങള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, അംഗണ്‍ വാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ ഡിഡി എസ് , എഡിഎസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മെയ് 3 ന് മുമ്പായി എല്ലാ വാര്‍ഡുകളിലും യോഗം ചേര്‍ന്ന് ശുചീകരണ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനും ,മെയ് 8 ന് ശുചിത്വ ഹര്‍ത്താലോടു (രാവിലെ 8.30 മുതല്‍ 10 മണി വരെ)കൂടി എല്ലാ ടൗണുകളും ശുചീകരിക്കാനും യോഗം തീരുമാനിച്ചു.