മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജനകീയ ക്യാമ്പെയിനായി നടത്താന്‍ കോടോം – ബേളൂര്‍ ഗ്രാമപഞ്ചായത്ത്

രാജപുരം : മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജനകീയ ക്യാമ്പെയിനായി നടത്താന്‍ കോടോം – ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍വിപുലമായ ആലോചനയോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡന്റ് ടി.പി. വന്ദന, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സുരേഷ് വയമ്പ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. ഭൂപേഷ് , ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സന്ധ്യ പി.സി, പി. ദാമോദരന്‍, ബേബി പുതുമ്പറമ്പില്‍ , കെ. രാമചന്ദ്രന്‍, ടി.പി. ഫാറൂഖ്, പോപാലകൃഷ്ണന്‍, ശ്രീജിത് എന്നിവര്‍ സംസാരിച്ചു . യോഗത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വ്യാപാരികള്‍, ഹരിത കര്‍മ സേന അംഗങ്ങള്‍, ആസൂത്രണ സമിതി അംഗങ്ങള്‍ , സ്‌കൂള്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
മെയ് 2 ന് എല്ലാ വാര്‍ഡിലും ജനകീയ പങ്കാളിത്തത്തോടെ പൊതു ശുചീകരണം നടത്താനും യോഗം തീരുമാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *