ഉദുമ : സംസ്ഥാനത്ത് കൊടും ചൂടിനിടെ ജനങ്ങള്‍ പൊറുതി മുട്ടുമ്പോള്‍ ലോഡ് ഷെഡിങ്ങും, വൈദ്യുതി നിയന്ത്രണവും ഏര്‍പ്പെടുത്തിയത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഉദുമ മണ്ഡലം കോണ്‍ഗ്രസ്സ് നേതൃയോഗം. ഇത് തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. വി. ഭക്തവത്സലന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ .വി.ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. വാസു മാങ്ങാട്, ചന്ദ്രന്‍ നാലാംവാതുക്കള്‍ , പ്രഭാകരന്‍ തെക്കെക്കര, പി.ആര്‍. ചന്ദ്രന്‍. കബീര്‍ മാങ്ങാട്, ധര്‍മ്മപാലന്‍, സലാം കളനാട്, കൃഷ്ണന്‍ പള്ളം , മംഗളാവതി, രാജ്കലനാരയണന്‍, ശ്രീജ പുരുഷോത്തമന്‍, ഹിദായത്തുള്ള പാക്യാര, സി.കെ.വേണു. ശംഭു ബേക്കല്‍എന്നിവര്‍ പ്രസംഗിച്ചു