രാജപുരം: കരുവാടകം ശ്രീ ദുര്‍ഗ്ഗ പരമേശ്വരി ക്ഷേത്ര മഹോത്സവവും രാജാഗോപുര സമര്‍പ്പണവും ഏപ്രില്‍ 19 മുതല്‍ 21 വരെ വിവിധ ആദ്യത്മിക കലാസാംസ്‌കാരിക പരിപാടികളോടെ നടക്കും. 19 ന് രാവിലെ കലവറ നിറക്കല്‍ ഉച്ചക്ക് മഹപൂജ,വൈകിട്ട് വിവിധ കലാപരിപാടികള്‍.20 ന് രാവിലെ സമൂഹ ചണ്ഡിക ഹോമം, ഉച്ചക്ക് മഹാപൂജ,വൈകിട്ട് വിവിധ കലാപരിപാടി കള്‍ . 21 ന് രാവിലെ 5.30 ന് രാജാഗോപുരത്തില്‍ മഹാഗണപതി ഹോമം, തുടര്‍ന്ന് രാജഗോപുര സമര്‍പ്പണം.ഉച്ചക്ക് മഹാപൂജ,വൈകിട്ട് 9 മണിക്ക് ശ്രീഭൂത ബലി എഴുന്നള്ളത് തുടര്‍ന്ന്‌നൃത്തോത്സവത്തോട് കൂടി സമാപനം. എല്ലാദിവസവും അന്നദാനം ഉണ്ടായിരിക്കും.