പൂടംകല്ല് താലൂക്കാശുപത്രിയിലേക്ക് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് നടത്തി.

രാജപുരം: പൂടംകല്ല് താലൂക്കാശുപത്രിയില്‍ രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി യുടെ നേതൃത്വത്തില്‍ താലൂക്കാശുപത്രിയിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി. ഡി സി സി വൈസ് പ്രസിഡന്റ് ബിപി പ്രദിപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സന്തോഷ് വി ചാക്കോ അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് പ്രസിഡന്റ് രജിത കെ , വൈസ് പ്രസിഡന്റ് എം എം സൈമണ്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന്‍, ബ്ലോക്ക് സെക്രട്ടറി സജി പ്ലച്ചേരി, പഞ്ചായത്തംഗ ങ്ങളായ രേഖ സി , ലിറ്റി ജോസ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗങ്ങളായ , റോയി പി എല്‍ , വാസു പി എ , ശ്രീവിദ്യ പി , ഗിരീഷ് കുമാര്‍ കെ , കോണ്‍ഗ്രസ്സ് നേതാക്കളായ, എം കെ മാധവന്‍ നായര്‍, പി എല്‍ ഗംഗാധരന്‍ , സിജോ ടി ചാമക്കാല, , ബി അബ്ദുള്ള, വി കെ ബാലകൃഷ്ണന്‍, സെന്റി മോന്‍ മാത്യു, സണ്ണി അന്തിക്കാട്, അജിത്ത് കുമാര്‍ ബി , കെ ഗോപി, എന്നിവര്‍ നേതൃത്ത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *