സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ 100% വിജയവുമായി ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍

രാജപുരം: തുടര്‍ച്ചയായി ഇരുപതാം വര്‍ഷവും സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ 100% വിജയവുമായി ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. 43 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 19 കുട്ടികള്‍ 90% ത്തിന് മുകളില്‍ മാര്‍ക്കും 16 കുട്ടികള്‍ 80% ത്തിന് മുകളില്‍ മാര്‍ക്കും 8 കുട്ടികള്‍ ഫസ്റ്റ് ക്ലാസ്സും നേടിയാണ് തിളക്കമാര്‍ന്ന ഈ വിജയം കൈവരിച്ചത്.
99% മാര്‍ക്ക് നേടി നിവേദ്യ എസ് നായര്‍ സ്‌കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനവും 98 . 6% മാര്‍ക്ക് നേടി ശ്രീനന്ദ ആനന്ദ്, ബിഷ്നാ ജോഷി എന്നിവര്‍ രണ്ടാംസ്ഥാനവും 98% മാര്‍ക്ക് നേടി നിവേദ്യ പവിത്രന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മലയാളത്തിന് 3 കുട്ടികളും ഐ. ടി ക്ക് 6 കുട്ടികളും മുഴുവന്‍ മാര്‍ക്കും നേടി
പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും സ്‌കൂള്‍ മാനേജ്‌മെന്റും പ്രിന്‍സിപ്പലും അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *