നീണ്ട 23 വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനും മകനും ഒന്നിച്ചഭിനയിച്ച ചിത്രം എന്ന പ്രത്യേകതയോടെ എത്തിയ ആശകള്‍ ആയിരം കുടുംബപ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്കാത്തിരിപ്പിന് വിരാമം!
മലയാളികള്‍ ഏറെക്കാലമായി കാത്തിരുന്ന ജയറാം-കാളിദാസ് ജയറാം ചിത്രം ആശകള്‍ ആയിരം ഒടിടി റിലീസിനൊരുങ്ങുന്നു. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ഈ ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സീഫൈവിലൂടെ ഏപ്രില്‍ 17 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. നീണ്ട 23 വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനും മകനും ഒന്നിച്ചഭിനയിച്ച ചിത്രം എന്ന പ്രത്യേകതയോടെ എത്തിയ ആശകള്‍ ആയിരം കുടുംബപ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.ഒരു വടക്കന്‍ സെല്‍ഫിലൂടെ സുപരിചിതനായ ജി. പ്രജിത് സംവിധാനം ചെയ്ത ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും കൃഷ്ണമൂര്‍ത്തിയും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. പ്രശസ്ത സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ക്രിയേറ്റീവ് ഡയറക്ടറായി പ്രവര്‍ത്തിച്ച ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണിയും ചേര്‍ന്നാണ്. ജയറാമിനും കാളിദാസിനുമൊപ്പം ആശാ ശരത്, ഷറഫുദ്ദീന്‍, രമേശ് പിഷാരടി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.യുവതാരങ്ങളായ ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ ഡ്രീം ബിഗ് ഫിലിംസ് ആണ് എത്തിച്ചത്. മികച്ച സാങ്കേതിക നിലവാരവും ഹൃദയസ്പര്‍ശിയായ കഥാമുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയ ചിത്രം ഇപ്പോള്‍ ഒടിടിയില്‍ എത്തുമ്പോള്‍ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.