ചുട്ടുപൊള്ളുന്ന കേരളം: പാലക്കാട് 40 ഡിഗ്രി കടന്നേക്കും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത വേണം

ചുട്ടുപൊള്ളുന്ന കേരളം: പാലക്കാട് 40 ഡിഗ്രി കടന്നേക്കും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് കനത്ത ചൂടില്‍ വെന്തുരുകുന്ന കേരളത്തില്‍ ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകള്‍. ഇവിടെ വരും ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത വേണം. കഴിഞ്ഞ ദിവസം ഇവിടെ 39.2 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു.കൊല്ലത്ത് 39 ഡിഗ്രിയും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി വരെയും ചൂട് ഉയര്‍ന്നേക്കാം. നിര്‍ജലീകരണം, ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനാല്‍ ധാരാളം വെള്ളം കുടിക്കണമെന്നും പകല്‍ സമയങ്ങളില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *