സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ കോവളം പോലീസ് ഉടന്‍ തന്നെ വിവരം റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു
കോവളത്തെ ക്ഷേത്രത്തിലും റെയില്‍വേ സ്റ്റേഷനിലും മോഷണം! പ്രതി പിടിയില്‍
കോവളം ആവാടുതുറ പാല്‍ക്കുളം ശിവക്ഷേത്രത്തില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ പാലക്കാട് സ്വദേശി മുത്തുവിനെ (43) പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തില്‍ പൂജ നടന്നുകൊണ്ടിരുന്ന സമയത്ത് നടമണ്ഡപത്തിന് സമീപമുള്ള നന്ദികേശ രൂപത്തിന്റെ കഴുത്തിലെ വെള്ളി ആഭരണമാണ് ഇയാള്‍ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ കോവളം പോലീസ് ഉടന്‍ തന്നെ വിവരം റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു.ക്ഷേത്രത്തിലെ മോഷണത്തിന് ശേഷം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പ്രതി അവിടെനിന്ന് യാത്രക്കാരന്റെ ലഗേജും കവര്‍ന്നു. തുടര്‍ന്ന് ട്രെയിന്‍ മാര്‍ഗ്ഗം തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ പാറശാലയില്‍ വെച്ച് റെയില്‍വേ പോലീസ് ഇയാളെ തടഞ്ഞുവെച്ച് പിടികൂടുകയായിരുന്നു. റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സ്ഥിരമായി പോക്കറ്റടിയും കവര്‍ച്ചയും നടത്തുന്ന ആളാണ് പിടിയിലായ മുത്തു എന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.